ഇടുക്കി ജില്ലയിൽ മലയോരമേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം. അതിശക്തമായ മഴ സാധ്യത പരിഗണിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് റെഡ്, ഓറഞ്ച് അലെർട്ടുകൾ പിൻവലിക്കുന്നത് വരെ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം.