ദുബായിലെ അൽ മിസ്ഹാർ ഏരിയയിലെ റോഡുകളിലേക്ക് പുതിയ പാതകൾ ചേർത്തു ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പാതകൾക്ക് 6.8 കിലോമീറ്റർ നീളമാണുള്ളത്. എ 11, എ 26 സ്ട്രീറ്റുകൾ ആർ ടി എ സ്ഥിരീകരിച്ചു. ഇരു ദിശകളിലും രണ്ടു മുതൽ നാല് ലൈൻ വരെയാണുള്ളത്

വിപുലീകരണത്തോടെ തിരക്കേറിയ സമയങ്ങളിലുള്ള ഈ ഭാഗത്തെ തിരക്ക് പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. കൂടാതെ റോഡ് ശേഷി മണിക്കൂറിൽ 1,200 വാഹനങ്ങളിൽ നിന്ന് 2,400 വാഹനങ്ങളായി ഇരട്ടിയാക്കാനും സാധിക്കും.
5.7 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കിനൊപ്പം 551 പാർക്കിംഗ് സ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിലുടനീളമുള്ള മെച്ചപ്പെടുത്തലുകൾ തുടരുകയാണ്. ദുബായിലുടനീളമുള്ള 45 സ്ഥലങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനും നഗരത്തിലെ മൊത്തത്തിലുള്ള റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനുമായി ആർടിഎയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.