വിഡിയോയും ഫോട്ടോയും പിക്‌സല്‍ തലത്തില്‍ വിശകലനം ചെയ്ത്, അവയുടെ മേന്മ വര്‍ദ്ധിപ്പിക്കാന്‍ കെല്‍പ്പുള്ള ടിവി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നതായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ എല്‍ജി. ചിത്രങ്ങളും, വിഡിയോയും ഇത്തരത്തില് അപ്‌സ്‌കെയില്‍ ചെയ്യാനായി നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നു എന്നും കമ്പനി.
ലോകത്ത് ഇന്നു വാങ്ങാവുന്ന ഏറ്റവും വലുപ്പമുള്ള എഐ ഓലെഡ് സ്മാര്‍ട്ട് ടിവി എന്ന വിവരണവും പുതിയ ടെലിവിഷന് ഉണ്ട്. എല്‍ജി ഓലെഡ്97ജി4 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഫ്‌ളാഗ്ഷിപ് മോഡലിന് സ്‌ക്രീന്‍ വലിപ്പം 97-ഇഞ്ച്. എംആര്‍പി 20,49,990 രൂപ.