ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമ സിബിൽ സ്കോർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിവേക് ശ്രീകണ്ഠയ്യാ ആണ് ചിത്രം നിർമിക്കുന്നത്. കന്നടയിലെ പ്രമുഖ പ്രൊഡക്ഷൻസ് കമ്പനിയായ മോഷൻസ് ഫാക്ടറി ഗ്രൂപ്പും ലെമൺ പ്രോഡക്ഷൻസും ചേർന്നാണ് സിനിമ ഒരുക്കുന്നത്.
ഡോട്ടർ ഓഫ് പർവതമ്മ, വീരം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശശിധര കെ.എം. നിർമ്മാതാവും ബിസിനസ്സുകാരനുമായ വിവേക് , ശ്രീകണ്ഠയ്യാ തനുജ, വീരം, ക്ഷേത്രപതി എന്നീ സിനിമകളുടെ കോ പ്രൊഡ്യൂസർ കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുറമേ സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരും പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നട താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.